മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടി


മുംബൈ: രാജ്യത്തെ അതിതീവ്ര കൊവിഡ് ബാധിത മേഖലയായ മഹാരാഷ്ട്ര ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടി. കേന്ദ്ര സ‍ർക്കാ‍ർ പ്രഖ്യാപിച്ച മൂന്നാം ഘട്ട ലോക്ക് ഡൗൺ ഇന്ന് അവസാനിക്കാനിരിക്കേയാണ് ലോക്ക് ഡൗൺ നീട്ടിക്കൊണ്ടുള്ള മഹാരാഷ്ട്ര സ‍ർക്കാരിൻ്റെ പ്രഖ്യാപനം വരുന്നത്. നാലാം ഘട്ട ലോക്ക് ഡൗൺ സംബന്ധിച്ച കേന്ദ്രസ‍ർക്കാരിന്റെ പ്രഖ്യാപനം ഇന്നു വരും എന്നാണ് പ്രതീക്ഷിക്കുന്നത്.  

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ  എണ്ണം മുപ്പതിനായിരം കടന്നിട്ടുണ്ട്. ഇന്നലെ 1606 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 30706 ആയി. ഇതുവരെ 7088 പേർക്ക് രോഗം ഭേദമായതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്ന് 67 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണ നിരക്കാണിത്. 

You might also like

Most Viewed