പൊതുഗതാഗതം പുനഃരാരംഭിക്കുന്ന ആദ്യ സംസ്ഥാനമായി ഹരിയാന സർവ്വീസ് ജില്ലകള്‍ക്കുള്ളില്‍ മാത്രം

ചണ്ഡീഗഡ്: രാജ്യവ്യാപകമായി പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണിനിടെ ആദ്യമായി പൊതുഗതാഗതം പുനഃരാരംഭിക്കുന്ന ആദ്യ സംസ്ഥാനമായി ഹരിയാന. അന്തര്‍ജില്ല ബസ് സര്‍വ്വീസുകളാണ് സംസ്ഥാനത്ത് ആരംഭിച്ചത്. ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിപ്പോയവര്‍ക്കു വേണ്ടിയാണ് ബസ് സര്‍വ്വീസ്.
ലോക്ക്ഡൗണിനെ തുടര്‍ന്ന് മറ്റു സംസ്ഥാനത്തു നിന്നുള്ളവരെ ഞങ്ങള്‍ മടക്കി അയച്ചു. എന്നാല്‍ സംസ്ഥാനത്തെ നിരവധി ജനങ്ങള്‍ പല ജില്ലകളിലായി കുടുങ്ങിക്കിടക്കുകയാണ്. അതുകൊണ്ടാണ് ജില്ലാ ബസ് സര്‍വീസ് പുനഃരാരംഭിക്കുവാന്‍ തീരുമാനിച്ചതെന്ന് ഹരിയാന പോലീസ് മേധാവി മനോജ് യാദവ് അറിയിച്ചു. ഈ ബസുകള്‍ നിശ്ചയിച്ചിട്ടുള്ള സ്‌റ്റോപ്പുകളില്‍ മാത്രമേ നിര്‍ത്തുകയുള്ളു. ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യണം.