വയനാട്ടിൽ നിരീക്ഷണത്തിലേക്ക് മാറിയ പൊലീസുകാരുടെ എണ്ണം 130 ആയി

കൽപ്പറ്റ: കൊവിഡ് ജാഗ്രത തുടരുന്ന വയനാട്ടിൽ നിരീക്ഷണത്തിലേക്ക് മാറിയ പൊലീസുകാരുടെ എണ്ണം 130 ആയി. കൂടുതൽ പൊലീസുകാരുടെ സാന്പിൾ പരിശോധിക്കും. മാനന്തവാടി േസ്റ്റഷനിലെ പൊലീസുകാരുടെ സാന്പിൾ റിപ്പീറ്റ് ടെസ്റ്റ് ചെയ്യും. മാനന്തവാടി േസ്റ്റഷൻ ചാർജ് വെള്ളമുണ്ട എസ്എച്ച്ഒയ്ക്കും ബത്തേരി േസ്റ്റഷൻ ചാർജ് നൂൽപുഴ എസ്എച്ച്ഒയ്ക്കും നൽകി.
രോഗബാധിതർ സന്പർക്ക വിവരങ്ങൾ മറച്ച് വയ്ക്കുന്ന സഹചര്യത്തിൽ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിക്കും. ജില്ലയിൽവച്ച് ജോലിക്കിടെ രോഗബാധയുണ്ടായ മൂന്ന് പോലീസുകാരിൽ രണ്ടുപേരുടെ റൂട്ട്‍മാപ്പ് പുറത്തിറങ്ങി. ഒരു പൊലീസ് ഉദ്യോഗസ്ഥൻ 73 ഇടങ്ങളിലും രണ്ടാമത്തെയാൾ 52 ഇടങ്ങളിലും സന്പർക്കത്തിൽ ഏർപ്പെട്ടതായി റൂട്ട്‍മാപ്പിലുണ്ട്. ഭൂരിഭാഗവും സേനാംഗങ്ങളുമായിട്ടാണ്.
വയനാട്ടിലെ രോഗബാധിതർക്ക് നിരവധിപേരുമായി സന്പർക്കം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം പനവല്ലിയിൽ രോഗം സ്ഥിരീകരിച്ചയാൾ സന്പർക്കത്തിലായത് അറുപത് പേരുമായാണ്. ഇതിൽ ഭൂരിഭാഗവും ആദിവാസികളാണ്. ഇതോടെ വെള്ളമുണ്ട പഞ്ചായത്തുകൂടി പൂർണമായും അടച്ച് മാനന്തവാടിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. രോഗപകർച്ച തുടരുന്ന മാനന്തവാടി താലൂക്കിൽ നിലവിൽ രോഗബാധിതരായത് 14 പേരാണ്.