മധ്യപ്രദേശില്‍ വാഹനാപകടത്തിൽ അഞ്ച് കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു


ഭോപ്പാല്‍: ഉത്തര്‍പ്രദേശിലെ ഔരയിലുണ്ടായ വാഹനാപകടത്തിനു പിന്നാലെ മധ്യപ്രദേശിലെ ബാണ്ടയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു. ട്രക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. മഹാരാഷ്ട്രയില്‍ നിന്നും ഉത്തര്‍പ്രദേശിലേക്കു പോയവരാണ് മരിച്ചത്. 

ഉത്തര്‍പ്രദേശിലെ ഔരയ ജില്ലയില്‍ രണ്ടു ട്രക്കുകള്‍ കൂട്ടിയിടിച്ച് കുടിയേറ്റ തൊഴിലാളികളായ 24 പേരാണ് മരിച്ചത്. ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ഇവിടെ അപകടത്തില്‍പ്പെട്ടത്.

You might also like

Most Viewed