കേന്ദ്രം പ്രഖ്യാപിച്ച നിലവിലെ പാക്കേജ് അപര്യാപ്തം; രാഹുൽ ഗാന്ധി

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച മെഗാ പാക്കേജിനെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രം പ്രഖ്യാപിച്ച നിലവിലെ പാക്കേജ് അപര്യാപ്തമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പാക്കേജ് പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർഷകർക്കും തൊഴിലാളികൾക്കും നേരിട്ട് പണം എത്തിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്തിന് റേറ്റിംഗ് ഉണ്ടാക്കുന്നത് കർഷകരും തൊഴിലാളികളുമാണ്. വിദേശ ഏജൻസികളുടെ റേറ്റിംഗിനെ കുറിച്ച് ഇപ്പോൾ ആകുലപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണം നീക്കുന്നത് ആലോചിച്ചുവേണം. പ്രായമുള്ളവരെയും രോഗികളെയും പരിഗണിച്ച് വേണം ഇളവുകൾ നൽകാനെന്നും രാഹുൽ കൂട്ടിച്ചേർത്തു.