ഡൽഹിയിൽ നിന്ന് വിദ്യാർത്ഥികളെ എത്തിക്കാൻ ട്രെയിൻ; കേരളം എൻ.ഒ.സി നൽകി

തിരുവനന്തപുരം: ഡൽഹിയിൽ കുടുങ്ങിയ മലയാളി വിദ്യാർഥികളെ നാട്ടിലെത്തിക്കാനുള്ള ട്രെയിനിനു കേരളം എൻഒസി നൽകി. ടിക്കറ്റ് നിരക്ക് യാത്രക്കാർ വഹിക്കണം. യാത്രക്കാരെ സ്റ്റേഷനിൽ എത്തിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് കേരളം ഡൽഹി സർക്കാരിനോട് ആവശ്യപ്പെട്ടു. മറ്റ് യാത്രക്കാർക്കൊപ്പം ഐആർസിടിസി ഓൺലൈൻ ടിക്കറ്റ്, എസി ട്രെയിൻ ഫെയർ എന്നിവ വിദ്യാർഥികൾക്കു ലഭിക്കാൻ തടസമായിരുന്നു. തുടർന്നാണ് നോൺ എസി ട്രെയിനിൽ വിദ്യാർഥികളെ തിരിച്ചെത്തിക്കാൻ മാർഗം തേടിയത്.