ഡൽഹിയിൽ‌ 35 ബിഎസ്എഫ് ജവാൻമാർക്ക് കോവിഡ്


ന്യൂഡൽഹി: ഡൽഹിയിൽ‌ 35 ബിഎസ്എഫ് ജവാൻമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ച ബിഎസ്എഫ് ജവാൻമാരുടെ എണ്ണം 250 കടന്നു. സിആർപിഎഫ് ജവാൻമാർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 62 ജവാൻമാർക്കാണ് കോവിഡ് കണ്ടെത്തിയത്. ഇതോടെ കോവിഡ് ബാധിച്ച സിആർപിഎഫ് ജവാൻമാരുടെ എണ്ണം 234 ആയി.

അതേസമയം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അറുപതിനായിരത്തോട് അടുക്കുമ്പോൾ രോഗബാധനിരക്ക് 5.5 ശതമാനമായിട്ടുണ്ട്. 11 ദിവസം കൂടുമ്പോൾ കേസുകൾ ഇരട്ടിക്കുന്നുവെന്നാണ് ആരോഗ്യമന്ത്രാലത്തിന്‍റെ കഴിഞ്ഞ മൂന്ന് ദിവസത്തെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് കണക്കുകളിൽ സുതാര്യത വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. രോഗബാധിതരുടെ എണ്ണം 50000-ത്തിൻ നിന്നും 60,000ത്തിന് അടുത്ത് എത്താൻ എടുത്തത് വെറും മൂന്ന് ദിവസം മാത്രമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed