സോണിയ ഗാന്ധി ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുറന്നു


ദേശീയം

ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കും ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട്. തന്റെ വരാനിരിക്കുന്ന 'ബിലോങ്ഗിങ്: എ ജേർണി ഓഫ് ലവ്' എന്ന ആത്മകഥയുടെ ആദ്യ ദൃശ്യം പങ്കുവെച്ചുകൊണ്ടാണ് 79-കാരിയായ കോൺഗ്രസ് നേതാവ് ഇൻസ്റ്റാഗ്രാമിൽ എത്തിയിട്ടുള്ളത്. തങ്ങളുടെ സുഹൃത്ത് മഞ്ജു ദുബെയുടെ സാന്നിധ്യത്തിലായിരുന്നു ആദ്യ പോസ്റ്റ് പങ്കുവെച്ചത്. സ്നേഹം, കടമ, നഷ്ടം, സ്വന്തം ഇടം കണ്ടെത്തൽ എന്നിങ്ങനെ തന്റെ ജീവിതത്തിലെ വിവിധ ഏടുകളാണ് സോണിയ ഗാന്ധി തന്റെ പുസ്തകത്തിലൂടെ പങ്കുവെക്കുന്നത്.

നവംബർ 10-ന് ആൽഫ്രഡ് എ ക്നോപ്പ് ആണ് പുസ്തകം ലോകമെമ്പാടും പുറത്തിറക്കുന്നത്. ഇന്ത്യയിൽ ഹാർപ്പർ കോളിൻസ് ആണ് പ്രസാധകർ. യുദ്ധാനന്തര ഇറ്റലിയിലെ ബാല്യകാലം, കേംബ്രിഡ്ജിൽ വെച്ചുള്ള രാജീവ് ഗാന്ധിയുമായുള്ള പ്രണയം, ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിജീവിതത്തിലെ നിർണായക സംഭവങ്ങൾ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. പുസ്തകത്തിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യയുമായുള്ള കരാർ റദ്ദായതും, തുടർന്ന് ഹാർപ്പർ കോളിൻസ് ഇന്ത്യൻ പതിപ്പ് പ്രസിദ്ധീകരിക്കാൻ തയ്യാറായതും വലിയ ചർച്ചയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ്, ചൈനീസ് കടന്നുകയറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള പരാമർശങ്ങൾ മാറ്റാൻ തയ്യാറാകാത്തതിനെ തുടർഝിന്നായിരുന്നു കരാർ റദ്ദാക്കൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയ പ്രമുഖ ഇന്ത്യൻ രാഷ്ട്രീയ നേതാക്കൾ ജനങ്ങളുമായി സംവദിക്കാൻ ഇൻസ്റ്റാഗ്രാം വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. ഇതിന്റെ തുടർച്ചയായാണ് സോണിയ ഗാന്ധിയുടെയും ഈ പ്ലാറ്റ്‌ഫോമിലേക്കുള്ള പ്രവേശനം.

article-image

sdfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed