ഡാർക്ക് വെബിൽ എസ്ബിഐ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി സംശയം
ശാരിക
ന്യൂഡൽഹി: ഡാർക്ക് വെബിൽ ലഭ്യമായ 3,75,000 വിവരങ്ങളിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ പേര്, ലിംഗഭേദം, ഫോൺ നമ്പർ, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ അടങ്ങിയ 3897 എസ്ബിഐ ഉപഭോക്താക്കളുടെ വിവരങ്ങൾ ചൊന്നതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതിനെക്കുറിച്ച് തങ്ങളുടെ ത്രെട്ട് ഇന്റലിജൻസ് സർവീസ് പ്രൊവൈഡർ, ഡിഫൻസ് സൈബർ ഏജൻസി, ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-In) എന്നിവരിൽ നിന്ന് ഒക്ടോബർ 16-ന് മുന്നറിയിപ്പ് ലഭിച്ചതായി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വ്യക്തമാക്കി.
ഡാർക്ക് വെബിൽ ലഭ്യമായ ഏകദേശം 3,75,000 വിവരങ്ങളുടെ പ്രാഥമിക പരിശോധനയിൽ, വ്യക്തിഗത വിവരങ്ങൾ അടങ്ങിയ 3897 എസ്ബിഐ ഉപഭോക്തൃ വിവരങ്ങൾ കണ്ടെത്തിയതായി സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ റിപ്പോർട്ടിൽ ബാങ്ക് അറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ പേരുകൾ, ലിംഗഭേദം, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകൾ, ജനനത്തീയതികൾ, ഇമെയിൽ വിലാസങ്ങൾ, വീട്ടു വിലാസങ്ങൾ, ബ്രാഞ്ച്, കസ്റ്റമർ ഇൻഫർമേഷൻ ഫയൽ (CIF) ഐഡന്റിഫയറുകൾ, ലീഡ് ഐഡികൾ, വായ്പ/ലീഡ് വിവരങ്ങളുമായി ബന്ധപ്പെട്ട മെറ്റാഡാറ്റ, മറ്റ് അനുബന്ധ ഫയലുകൾ എന്നിവ ഈ വിവരങ്ങളിൽ ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്.
2026 ഒക്ടോബർ 16-ന്, ബാങ്കിന്റെ ഉപഭോക്തൃ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നെന്ന സംശയത്തെ സംബന്ധിച്ച് ത്രെട്ട് ഇന്റലിജൻസ് സർവീസ് പ്രൊവൈഡർ, ഡിഫൻസ് സൈബർ ഏജൻസി, CERT-In എന്നിവരിൽ നിന്ന് ബാങ്കിന് വിവരങ്ങൾ ലഭിക്കുകയുണ്ടായി. ഡാർക്ക് വെബിൽ ലഭ്യമായ ഏകദേശം 3,75,000 വിവരങ്ങളുടെ പ്രാഥമിക വിശകലനത്തിൽ, വ്യക്തിഗത വിവരങ്ങൾ അടങ്ങിയ 3,897 കസ്റ്റമർ റെക്കോർഡുകൾ തിരിച്ചറിഞ്ഞതായും ഉപഭോക്താക്കളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകൾ, ജനനത്തീയതികൾ, പേരുകൾ, ലിംഗഭേദം, ഇമെയിൽ വിലാസങ്ങൾ, വീട്ടു വിലാസങ്ങൾ, ബ്രാഞ്ച്, സിഐഎഫ് ഐഡന്റിഫയറുകൾ, ലീഡ് ഐഡികൾ, വായ്പ/ലീഡ് വിവരങ്ങളുമായി ബന്ധപ്പെട്ട മെറ്റാഡാറ്റ, മറ്റ് അനുബന്ധ ഫയലുകൾ എന്നിവ ചോർന്ന വിവരങ്ങളിൽ ഉൾപ്പെടുന്നുണ്ടെന്നും ബുധനാഴ്ച നൽകിയ റെഗുലേറ്ററി ഫയലിംഗിൽ എസ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്.
dsfsf

