വീട്ടുപടിക്കൽ മദ്യം എത്തിക്കാനൊരുങ്ങി ഛത്തീസ്ഗഢ്
ബിലാസ്പുർ: മദ്യശാലകള്‍ക്കു മുന്‍പില്‍ ജനം കൂട്ടംകൂടുന്നത് ഒഴിവാക്കുവാന്‍ മദ്യം ഹോംഡെലിവറിയായി എത്തിച്ചു നല്‍കുവാനൊരുങ്ങി ചത്തീസ്ഗഡ് സര്‍ക്കാര്‍. ഛത്തീസ്ഗഢ് സ്‌റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പറേഷന്‍ ലിമിറ്റഡാണ് (സിഎസ്എംസിഎല്‍) ഗ്രീന്‍ സോണുകളില്‍ ഈ സംവിധാനം ഒരുക്കുന്നത്. കോവിഡിനെ തുടർന്ന് അടച്ചിട്ട മദ്യശാലകള്‍ തിങ്കളാഴ്ച തുറന്നപ്പോള്‍ അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെട്ടത്. സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം കാറ്റില്‍ പറത്തിയാണ് ആളുകള്‍ മദ്യശാലകൾക്കു മുൻപിൽ കൂട്ടംകൂടിയത്. സിഎസ്എംസിഎല്ലിന്‍റെ വെബ്‌സൈറ്റ് മുഖേനയോ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനില്‍ കൂടിയോ ആളുകള്‍ക്ക് മദ്യം ഓര്‍ഡര്‍ ചെയ്യാം. ഉപഭോക്താവിന് ഒരു സമയം 5,00 മില്ലി ലിറ്റിര്‍ മദ്യം വരെയാണ് ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുന്നത്. 120 രൂപയാണ് ഡെലിവറി ചാര്‍ജ്.
ഗ്രീന്‍ സോണ്‍ മേഖലകള്‍ അല്ലാത്ത റായ്പുര്‍, കോര്‍ബ എന്നീ ജി്ല്ലകളില്‍ മദ്യം ഹോംഡെലിവറിയായി നല്‍കില്ല. എന്നാല്‍ സര്‍ക്കാരിന്‍റെ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തി. ഇത് നാണകെട്ട കാര്യമാണെന്നും തീരുമാനം പിന്‍വലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

