എഴ് ദിവസത്തിനകം നീതി നടപ്പായി, പോലീസ് നടപടിയിൽ അതിയായി സന്തോഷിക്കുന്നുവെന്ന് നിർഭയയുടെ അമ്മ
ന്യൂഡൽഹി: യുവഡോക്ടറെ ബലാത്സംഗം ചെയ്ത് തീവച്ചു കൊന്ന കേസിലെ പ്രതികളെ പോലീസ് വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സന്തോഷമറിയിച്ച് നിർഭയയുടെ അമ്മ. ഞങ്ങൾ നീതിക്കു വേണ്ടി എഴുവർഷമായി അലയുന്നു യുവഡോക്ടറുടെ കൊലപാതകത്തിൽ ദിവസങ്ങൾക്കകം നീതി നടപ്പായി. ഈ വാർത്ത എന്റെ മുറിവുകളിൽ മരുന്നു പുരട്ടതു പോലെയായി. പോലീസ് നടപടിയിൽ അതിയായി സന്തോഷിക്കുന്നുവെന്നും തെലങ്കാന പോലീസ് വലിയ കാര്യമാണ് നടപ്പാക്കിയതെന്നും അവർ പറഞ്ഞു. പ്രതികളെ വെടിവച്ചുകൊന്ന പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കരുതെന്നും അവർ പറഞ്ഞു.
ഒരു മകൾക്കെങ്കിലും നീതിലഭിച്ചു. ഞാൻ പോലീസിന് നന്ദി പറയുന്നു. പെൺകുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നവർക്ക് ഇതൊരു പാഠമാകണം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കു കടുത്ത ശിക്ഷ ലഭിക്കില്ലെന്ന തോന്നല്‍ സമൂഹത്തിലുണ്ട്. അത് മാറണം. സംഭവം നടന്ന് ഏഴുവര്‍ഷം കഴിഞ്ഞിട്ടും നീതി ലഭിച്ചിട്ടില്ല. ഹൈദരാബാദില്‍ ബലാല്‍സംഗത്തിനിരയായ കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിനു തന്നെപ്പോലെ ഏഴുവര്‍ഷം പോരാടേണ്ടി വരരുതെന്നാണ് ആഗ്രഹമെന്നും നിര്‍ഭയയുടെ അമ്മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഹൈദരാബാദിൽ യുവ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത തീ കൊളുത്തിക്കൊന്ന കേസിലെ നാല് പ്രതികളെ പോലീസ് ഇന്ന് പുലർച്ചെ 3.30 ന് വെടിവച്ചു െകാല്ലുകയായിരുന്നു. ഹൈദരാബാദിലെ ഷംഷാബാദിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പ്രതികൾ ആക്രമിച്ചെന്നും രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ െവടിവച്ചു വീഴ്ത്തിയെന്നുമാണ് െപാലീസ് ഭാഷ്യം. നാല് പ്രതികളും സംഭവസ്ഥലത്തുതന്നെ മരിച്ചു.

