ദുബായ് പോലീസ് തൊപ്പിയിൽ രണ്ട് പുതിയ ഗിന്നസ് റെക്കോർഡ് കൂടി


ദുബായ്: ദുബായ് പോലീസ് തൊപ്പിയിൽ രണ്ട് പുതിയ ഗിന്നസ് റെക്കോർഡ് കൂടി. ഏറ്റവും നീളം കൂടിയ ദേശീയ പതാക, ഏറ്റവുമധികം രാജ്യക്കാർ ചേർന്ന് ഉയർത്തിയ ദേശീയപതാക എന്നീ റെക്കോർഡുകളാണ് ഇന്നലെ ദുബായ് പോലീസ് സ്ഥാപിച്ചത്. 2.2 കി.മീ നീളമുള്ള പതാക 58 രാജ്യങ്ങളിൽ നിന്നുള്ള 5000 പേർ ചേർന്നാണ് ഉയർത്തിപ്പിടിച്ചത്. ദുബായ് പോലീസ് അക്കാദമി പരിസരത്താണ് പതാക വഹിച്ചു ആളുകൾ നിരന്നത്.

ദുബായ് പോലീസ് അല്‍ ഫുത്തൈം ഹെല്‍ത്ത് ഹബുമായിയും ലെ ആസ്ട്രിഡ് ഈവെൻറ് കമ്പനിയുമായും സഹകരിച്ചായിരുന്നു ഗിന്നസ് വേൾ‍ഡ് റിക്കോർഡ് പരിപാടി നടത്തിയത്. ദുബായ് പോലീസ് അക്കാദമിക് ആൻഡ് ട്രെയിനിംഗ് അഫയേഴ്സ് അസിസ്റ്റന്‍റ് കമാൻ‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഡോ. മുഹമ്മദ് അഹമ്മദ് ബിന്‍ ഫഹദ്,  അല്‍ ഫുത്തൈം ഹെല്‍ത്ത് ഹബ് എംഡി ഡോ. ഹൈദർ അൽ യൂസഫ്, അക്കാഫ് വോളൻറീർ ഗ്രൂപ്പ് പ്രതിനിധി പോൾ ടി. ജോസഫ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

 

article-image

അക്കാഫ് വൊളന്റിയർ ഗ്രൂപ്പ്, ആർ.പി ഗ്രൂപ്പിലെ ജീവനക്കാർ തുടങ്ങിയവരും പങ്കുചേർന്നു. ദുബായ് ആതിഥ്യം വഹിക്കുന്ന എക്സ്പോ 2020 പ്രതീകവൽക്കരിച്ചാണ് ദേശീയ പതാകയുടെ നീളം 2020 മീറ്റർ ആയി നിശ്ചയിച്ചതെന്നു അധികൃതർ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed