കനത്ത മഴ; തമിഴ്നാട്ടിൽ ആറ് ജില്ലയിൽ റെഡ് അലർട്ട്


ചെന്നൈ: തമിഴ്നാട്ടിൽ പെയ്യുന്ന കനത്ത മഴ അടുത്ത 24 മണിക്കൂർ കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഇതേതുടർന്നു ആറ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവള്ളൂർ, വെല്ലൂർ, തിരുവണ്ണാമലൈ, തൂത്തുകുടി, രാമനാഥപുരം, തിരുനെൽവേലി ജില്ലകളിലാണ് ശക്തമായ മഴ അനുഭവപ്പെടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20 സെറ്റി മീറ്റിറിലധികം മഴയാണ് ഇവിടെ ലഭിച്ചത്. മഴക്കെടുതിയിൽ മരണം 25 ആയി. രണ്ടായിരത്തോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. എന്നാൽ ചെന്നൈയിൽ ഉൾപ്പടെ മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed