യു.എസ്സിലെ ടെന്നസിയിൽ വാഹനാപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു


വാഷിംഗ്ടൺ: യു.എസ്സിലെ ടെന്നസിയിൽ വാഹനാപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു. ജൂഡി സ്റ്റാൻലി (23), വൈഭവ് ഗോപി ഷെട്ടി (26) എന്നിവരാണ് മരിച്ചത്. ടെന്നസി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ അഗ്രികൾചർ കോേളജിൽ ഫുഡ് സയൻസ് ബിരുദ വിദ്യാർത്ഥികളാണ് ഇരുവരും. സൗത്ത് നാഷ്‌വില്ലെയിൽ‌ നവംബർ 28 ന് രാത്രിയിലായിരുന്നു സംഭവം. വിദ്യാർത്ഥികൾ സഞ്ചരിച്ച കാറിൽ പിക്അപ് ട്രക്ക് ഇടിച്ചായിരുന്നു അപകടം. ട്രക്കിന്‍റെ ഉടമ ഡേവിഡ് ടോറസ് (26) പോലീസിൽ കീഴടങ്ങി. പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്ന് ഇയാൾ കീഴടങ്ങുകയായിരുന്നു. അമിത വേഗതയിലായിരുന്ന പിക്അപ് കാറിൽ ഇടിച്ച ശേഷം നിർത്താതെ പോകുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed