കസിരംഗ ദേശീയ ഉദ്യാനം സന്ദർശകർക്കായി വീണ്ടും തുറന്നു


ഗോഹട്ടി: പ്രളയത്തിനു ശേഷം ആസാമിലെ കസിരംഗ ദേശീയ ഉദ്യാനം സന്ദർശകർക്കായി വീണ്ടും തുറന്നു. മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ‌ പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തു. പാർക്കിന്‍റെ ഭംഗി വർധിപ്പിക്കാനും സംരക്ഷണം, വികസനം എന്നിവയ്ക്കുമായും സംസ്ഥാന സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

article-image

ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾക്ക് പേരുകേട്ടതാണ് കസിരംഗ. കഴിഞ്ഞ പ്രളയത്തിൽ പാർക്കിന്‍റെ 70 ശതമാനവും വെള്ളത്തിനടിയിലായിരുന്നു. മൃഗങ്ങളെ അധികൃതർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയാണ് രക്ഷപെടുത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed