കർതാർപുർ ഇടനാഴി നവംബർ എട്ടിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും


ന്യൂഡൽഹി: കർതാർപുർ ഇടനാഴി അടുത്തമാസം എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവ്വഹിക്കും. കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ ട്വിറ്ററിലൂടെ അറിയിച്ചു.പഞ്ചാബിലെ ഗുർദാസ്പുരിലുള്ള ദേരാ ബാബാ നാനാക് തീർഥാടനകേന്ദ്രവും കർതാപുരിലെ ദർബാർ സാഹിബ് തീർഥാടനകേന്ദ്രവും ബന്ധിപ്പിക്കുന്നതാണ് ഈ ഇടനാഴി. ഇത് യാഥാർഥ്യമാകുന്നതോടെ വീസയില്ലാതെ തീർഥാടകർക്കു യാത്ര ചെയ്യാനാകും. പ്രധാനമന്ത്രി കർതാർപുർ ഇടനാഴി ഉദ്ഘാടനം ചെയ്യുന്നതോടെ പുതിയ ചരിത്രം പിറക്കുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു.
സിക്ക് മത വിശ്വാസികളുടെ ഏറ്റവും പുണ്യ സ്ഥലമായാണ് കർതാർപുർ ഗുരുദ്വാര അറിയപ്പെടുന്നത്. കർതാർപുർ യാഥാർഥ്യമാകുന്നതോടെ വീസയില്ലാതെ വിശ്വാസികൾക്ക് തീർഥാടനകേന്ദ്രം സന്ദർശിക്കാം. ഇതിനായി പ്രത്യേക അനുമതിപത്രം നൽകും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed