ജ​ഗ​ന്‍റെ പെ​രു​മാ​റ്റം സൈ​ക്കോ​യെ പോ​ലെയെന്ന് ച​ന്ദ്ര​ബാ​ബു നാ​യി​ഡു


വിശാഖപട്ടണം: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ റെഡ്ഡിക്കെതിരേ രൂക്ഷ വിമർശനവുമായി ടി.ഡി.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു . പുതിയ സർക്കാർ ജനവിരുദ്ധ നയങ്ങളാണ് നടപ്പിലാക്കുന്നതെന്നും സൈക്കോയെ പോലെയാണ് മുഖ്യമന്ത്രി ഗജൻ പെരുമാറുന്നതെന്നും നായിഡു പരിഹസിച്ചു. 

പ്രതിപക്ഷ നേതാക്കൾക്കെതിരേ സർക്കാർ നിയമവിരുദ്ധവുമായി കേസുകൾ ഫയൽ ചെയ്യുകയാണ്. പോലീസ് അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പലതരം മുഖ്യമന്ത്രിമാരെ നാളിതുവരെ കണ്ടിട്ടുണ്ട്. പക്ഷേ അഹങ്കാര മനോഭാവത്തിലുള്ള ജഗനെ പോലുള്ള മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്നും നായിഡു കുറ്റപ്പെടുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed