ക്യാരംസ് ബോർഡിനെ ചൊല്ലിയുള്ള തർക്കം: മുത്തലാഖ് ചൊല്ലി:യുവാവിനെതിരെ കേസ്
കോട്ട: ക്യാരംസ് ബോർഡിനെ ചൊല്ലിയുള്ള തർക്കത്തിൽ രാജസ്ഥാനിൽ യുവാവ് മുത്തലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തി. ഇയാൾക്കെതിര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാജസ്ഥാനിലെ ബരാൻ ജില്ലയിലാണ് സംഭവം മകന് കൊടുക്കാനായി നൽകിയ ക്യാരംസ് ബോർഡ് വാങ്ങാത്തതിൽ പ്രതിഷേധിച്ച് ഭർത്താവ് ഷാക്കിൽ അഹമ്മദ് മൊഴി ചൊല്ലിയെന്ന് 24 വയസ്സുള്ള ഷബറുന്നിസ എന്ന യുവതിയാണ് കോട്ട പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. ഗാർഹിക പീഡനം സംബന്ധിച്ച കേസ് നിലനിൽക്കുന്നതിനാൽ മാതാപിതാക്കൾക്കൊപ്പം സ്വന്തം വീട്ടിലാണ് ഷബറുന്നിസ ഇപ്പോൾ താമസിക്കുന്നത്.
കേസിന്റെ വിചാരണയ്ക്കായി കോടതിയിൽ എത്തിയപ്പോഴാണ് സംഭവം. വിചാരണ കഴിഞ്ഞ് മടങ്ങുമ്പോൾ ഷബറുന്നിസയെ തടഞ്ഞു നിർത്തി മകനു നൽകാനായി ഒരു ക്യാരംസ് ബോർഡ് ഷാക്കിൽ കൊടുത്തു. ഷബറുന്നിസയ്ക്കൊപ്പമാണ് മകൻ താമസിക്കുന്നത്. എന്നാൽ അത് വാങ്ങാൻ അവർ തയാറായില്ല. ക്ഷുഭിതനായ ഷാക്കിൽ മൂന്നു വട്ടം തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തുകയായിരുന്നുവെന്നു ഷബറുന്നിസ പോലീസിനോടു പറഞ്ഞു. 2019 മാര്യേജ് ആക്റ്റ് പ്രകാരം മുസ്ലിം സ്ത്രീകളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട വകുപ്പു ചുമത്തി ഷാക്കിലിനെതിരെ കേസ് രജിസ്റ്റർ ചെയ്തെന്നു പോലീസ് അറിയിച്ചു. ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നു പോലീസ് പറഞ്ഞു.
മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബില്ല് 2019 ജൂലൈയിൽ പാർലമെന്റ് പാസാക്കിയിരുന്നു. അതിനു ശേഷം രാജസ്ഥാനിലെ കോട്ടയിൽ രജിസ്റ്റർ ചെയ്യുന്ന അഞ്ചാമത്തെ കേസാണിത്. മൂന്നു കേസുകൾ കോട്ട നഗരത്തിലും രണ്ടെണ്ണം ഝലാവാറിലെ സുനെൽ പോലീസ് സ്റ്റേഷനിലുമാണു രജിസ്റ്റർ െചയ്തിരിക്കുന്നത്.