മദ്യക്കുപ്പി കാണാനില്ലെന്ന് ആരോപിച്ച് അച്ഛന്റെ ഉടുതുണി ഊരി നിലത്തിട്ട് ചവിട്ടി മകന്‍
ആലപ്പുഴ: മദ്യക്കുപ്പി കാണാനില്ലെന്ന് ആരോപിച്ച് മകന്‍ അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയവഴി പ്രചരിച്ചതോടെ മകന്‍ രതീഷി(29) നെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. ആലപ്പുഴയിലെ കുറത്തിക്കാടാണ് സംഭവം. ഒക്‌ടോബര്‍ ഒന്നിന് ഡ്രൈഡേയും രണ്ടിന് ഗാന്ടി ജയന്തിയും ആയതിനാല്‍ സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടു ദിവസങ്ങളില്‍ ബാറുകളും ബിവ്‌റജസ് ഔട്ട്‌ലറ്റുകളും അവധിയായിരുന്നു. ഈ ദിവസത്തേയ്ക്കായി വീട്ടില്‍ കരുതിവച്ചിരുന്ന മദ്യം കാണാതായതിന്റെ പേരിലാണ് മകന്‍ അച്ഛനെ മര്‍ദ്ദിച്ചത്.
അന്‍പത് വയസ്സിന് മേല്‍ പ്രായമുള്ള പിതാവ് രഘുവിനെ അമ്മയുടെ മുന്നിട്ടാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഇതിനിടെ, സംഭവം കണ്ടുനിന്ന പ്രദേശവാസികളില്‍ ആരോ വീഡിയോ ചിത്രീകരിച്ച് ഫേസ്ബുക്കില്‍ ഇട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. 'കുപ്പി എവിടെ' എന്ന് ചോദിച്ചാണ് ഇയാള്‍ പിതാവിനെ മര്‍ദ്ദിക്കുന്നത്. 'തനിക്ക് അറിയില്ല' എന്ന് പിതാവ് ആവര്‍ത്തിച്ച് പറയുന്നതിനിടെ പിതാവിന്റെ മുണ്ട് രതീഷ് വലിച്ചൂരി. കാലില്‍ പിടിച്ച് വലിച്ച് നിലത്തിട്ടു. ഇതുകണ്ട് രതീഷിന്റെ അമ്മ 'കൊല്ലല്ലേടാ' എന്ന് പറഞ്ഞ് നിലവിളിക്കുന്നതും വീഡിയോയിലുണ്ട്. ഇതിനിടെ, ആള്‍ക്കൂട്ടത്തില്‍ ഒരാള്‍ രതീഷിനെ പിടിച്ചു മാറ്റാന്‍ ശ്രമിച്ചു. ഇതോടെ മദ്യപിക്കാന്‍ നീ പണം തരുമോ എന്ന ചോദിച്ച് രതീഷ് ഇയാളോടും ദേഷ്യപ്പെടുന്നുണ്ട്.

