മധ്യപ്രദേശിൽ ബസ് നദിയിലേക്ക് മറിഞ്ഞു; ആറു മരണം
ഭോപ്പാൽ: മധ്യപ്രദേശിലെ രായ്സേൻ ജില്ലയിൽ ബസ് നദിയിലേക്ക് മറിഞ്ഞ് രണ്ട് വയസുള്ള കുട്ടിയും ഒരു സ്ത്രീയും ഉൾപ്പെടെ ആറു പേർ മരിച്ചു. 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 11 പേരുടെ നില ഗുരുതരമാണ്. ഇവരെ ഭോപ്പാലിലെ ആശുപത്രിയിലേക്ക് മാറ്റി. ചത്താർപുർ സ്വദേശി രവി ബൻസാൽ, രായ്സേൻ സ്വദേശി സാഗർ ബായ്, സാഗർ സ്വദേശി അൻവർ ഖാൻ, ബെഗുംഗഞ്ച് സ്വദേശി യുസേഫ ഖാൻ, രണ്ടുവയസുകാരൻ ദീപക് ബെൻസാൽ എന്നിവരാണ് മരിച്ചത്. ആറു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.

