യു.ജി.സി ഗവേഷണ ജേർ‍ണലുകളിൽ‍ നിന്ന് മലയാളം പുറത്ത്; വിദ്യാർ‍ത്ഥികൾ‍ക്ക് തിരിച്ചടിയാകും


ന്യൂഡൽഹി: മലയാളം ഗവേഷക വിദ്യാർ‍ത്ഥികൾ‍ക്ക് തിരിച്ചടിയായി യു.ജി.സി ഗവേഷണ ജേർ‍ണലുകളുടെ പട്ടികയിൽ നിന്ന് മലയാളം പുറത്ത്.  60 പ്രസിദ്ധീകരണങ്ങളിൽ 58 എണ്ണവും ഹിന്ദിയിലാണ്. ബാക്കിയുള്ളവ  ബംഗാൾ, കന്നഡ ഭാഷകളിലാണ്. 

ഗവേഷണ ജേർ‍ണലുകളെ നാലായി തരംതിരിച്ചാണ് യു.ജി.സി എല്ലാത്തവണയും അംഗീകൃത ജേർ‍ണലുകളുടെ പട്ടിക പ്രസിദ്ധീകരിക്കുന്നത്. ഇതിൽ‍ പ്രദേശികഭാഷാ വിഭാഗത്തിലാണ് മലയാളം ഉൾ‍പ്പടെയുള്ളവ ഉള്ളത്. ഈ പട്ടികയിൽ‍ നിന്നാണ് മലയാളത്തെ ഒഴിവാക്കിയിരിക്കുന്നത്. തമിഴ്, തെലുങ്ക് ഭാഷകളെയും ഒഴിവാക്കിയിട്ടുണ്ട്. നടപടി ഗവേഷകവിദ്യാർ‍ത്ഥികളെയും അദ്ധ്യാപകരെയും പ്രതികൂലമായി ബാധിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed