ബ്രിട്ടന്‍ നാവികസേന പിടിച്ചെടുത്ത ഇറാന്‍ കപ്പലില്‍ നിന്നും മോചിതരായ ഇന്ത്യക്കാര്‍ ഇന്ന് മടങ്ങും
ന്യൂഡല്‍ഹി: ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്ത ഇറാന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1ല്‍ കുടുങ്ങിയ മൂന്ന് മലയാളികള്‍ അടങ്ങുന്ന ഇന്ത്യാക്കാര്‍ ഇന്ന് നാട്ടിലേക്ക് മടങ്ങിയേക്കും. ഇന്നലെയാണ് ഇവരുടെ മോചനമുണ്ടായത്. കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. ജിബ്രാള്‍ട്ടര്‍ സുപ്രീം കോടതിയും ഇത്തരത്തില്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരവ് പുറത്തിറക്കിയിരുന്നുത്. കപ്പല്‍ വിട്ടയക്കരുതെന്ന അമേരിക്ക നല്‍കിയ. ഹര്‍ജി തള്ളിയ കോടതി ഇവരെ മോചിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു. ഇതോടെ 43 ദിവസങ്ങള്‍ നീണ്ടു നിന്ന തടവിന് ശേഷം ഇവര്‍ ഇന്ത്യയിലേക്ക് മടങ്ങുവാന്‍ തീരുമാനമുണ്ടായത്.
കാസര്‍ഗോട് സ്വദേശി പ്രജിത്, വണ്ടൂര്‍ സ്വദേശി സാദിഖ്, ഗുരുവായൂര്‍ സ്വദേശി റെജിന്‍ എന്നിവരായിരുന്നു കപ്പലില്‍ ഉണ്ടായിരുന്ന മലയാളികള്‍. ഇവരടക്കം 24 ഇന്ത്യാക്കാരുടെ മോചനം വിദേശകാര്യമന്ത്രാലയമാണ് ആദ്യം പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് കപ്പല്‍ മോചിപ്പിക്കാന്‍ ജിബ്രാള്‍ട്ടര്‍ സുപ്രീംകോടതിയുടെ തീരുമാനം ഉണ്ടായത്.
കഴിഞ്ഞ മാസം നാലിനാണ് ഇറാന്‍ എണ്ണക്കപ്പലായ ഗ്രേസ് വണിനെ ബ്രിട്ടീഷ് നാവിക സേന പിടിച്ചെടുത്തത്. യൂറോപ്യന്‍ യൂണിയന്റെ ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തിയെന്നാരോപിച്ചാണ് ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ വച്ച് കപ്പല്‍ പിടികൂടിയത്. ജീവനക്കാരായ ഇന്ത്യക്കാരെ വിട്ടയക്കാന്‍ ഇന്ത്യയും ബ്രിട്ടണും തമ്മില്‍ നയതന്ത്ര ചര്‍ച്ചകളും നടന്നിരുന്നു. കപ്പല്‍ വിട്ടുനല്‍കുന്നതോടെ ഇറാന്റെ കസ്റ്റഡിയിലുള്ള ബ്രിട്ടീഷ് കപ്പലായ സ്റ്റെന ഇംപറോറയും വിട്ടുനല്‍കാനുള്ള സാധ്യത തെളിയുകയാണ്. രണ്ട് മലയാളികളടക്കം 18 ഇന്ത്യാക്കാരാണ് ഈ കപ്പലിലുള്ളത്.
വി. മുരളീധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്,
കഴിഞ്ഞ മാസം ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്ത VLCC GRACE 1 എന്ന ഇറാനിയന്‍ എണ്ണക്കപ്പലിലെ 24 ഇന്ത്യാക്കാരെയും വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് വിട്ടയച്ചു. ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ വ്യക്തമാകുന്നത്, 24 ഇന്ത്യാക്കാര്‍ക്കും നാട്ടിലേക്ക് മടങ്ങാനുള്ള അനുവാദം ജിബ്രാള്‍ട്ടര്‍ അധികൃതര്‍ നല്‍കിയിട്ടുണ്ട് എന്നതാണ്.

