സി.ബി.ഐ അന്വേഷണം നേരിടുന്ന വ്യക്തിയെ കൺസ്യൂമർ ഫെഡ് എം.ഡിയാക്കാൻ നീക്കം
തിരുവനന്തപുരം: അഴിമതി ആരോപണത്തെ തുടർന്ന് സി.ബി.ഐ അന്വേഷണം നേരിടുന്ന വ്യക്തിയെ കൺസ്യൂമർ ഫെഡ് എംഡിയാക്കാൻ നീക്കം. കശുവണ്ടി കോർപ്പറേഷൻ മുൻ എം.ഡി കെ.എ. രതീഷിനെ കൺസ്യൂമർ ഫെഡ് എംഡിയാക്കി നിയമിക്കാനാണ് സർക്കാർ നീക്കം നടക്കുന്നത്.
കശുവണ്ടി വികസന കോർപ്പറേഷൻ എം.ഡിയായിരിക്കെ തോട്ടണ്ടി ഇറക്കുമതിയിൽ കോടികളുടെ അഴിമതി ആരോപണമാണ് രതീഷ് നേരിട്ടത്. തുടർന്ന് ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് രതീഷിനെതിരെ സി.ബി.ഐ കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. കൺസ്യൂമർ ഫെഡ് എം.ഡി തസ്തികയിലെക്ക് 14 പേർ അപേക്ഷ നൽകിയതിൽ അഞ്ച് പേരെ അഭിമുഖത്തിന് തിരഞ്ഞെടുത്തിരുന്നു. അഭിമുഖത്തിൽ രതീഷ് ഒന്നാമനായി. വിജിലൻസ് ക്ലിയറൻസ് ലഭിച്ചാൽ നിയമനം നൽകിയേക്കും.

