സോണിയാ ഗാന്ധി കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ


ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയുടെ ഇടക്കാല അദ്ധ്യക്ഷയായി സോണിയാ
ഗാന്ധിയെ തെരഞ്ഞെടുത്തു.  മുതിർന്ന നേതാവ് ഗുലാം നബി ആസാദാണ് സോണിയയെ താൽക്കാലിക അധ്യക്ഷയാക്കിയ വിവരം പ്രഖ്യാപിച്ചത്. ഡൽഹിയിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതിയിലാണു തീരുമാനം. രാഹുൽ ഗാന്ധി തുടർന്നും അധ്യക്ഷനാകണമെന്ന നിർദേശം യോഗത്തിൽ ഉയർന്നെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ തുടർന്ന് ദുർബലമായ പാർട്ടിയെ നയിക്കാൻ പ്രവർത്തന പരിചയുമുള്ളയാൾ വരണമെന്ന അഭിപ്രായത്തെ തുടർന്നാണ് സോണിയാ ഗാന്ധിയെ ഇടക്കാല അധ്യക്ഷയായി തെരഞ്ഞെടുത്തത്. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകും.
നേരത്തെ, അധ്യക്ഷ തെരഞ്ഞെടുപ്പ് വൈകുന്നതില്‍ രാഹുല്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പ്രവര്‍ത്തക സമിതി യോഗത്തില്‍ ക്ഷുഭിതനായ രാഹുല്‍, യോഗത്തിനിടയിൽ നിന്നും മടങ്ങി പോവുകയും ചെയ്തിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി സ്ഥാനമൊഴിഞ്ഞതിനെ തുടർന്നു രണ്ടുമാസത്തിലേറെയായി കോൺഗ്രസിന് പ്രസിഡണ്ടില്ലായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed