പ്രാർത്ഥനാമുഖരിതമായി പെരുന്നാൾ പ്രഭാതം :പ്രളയ ദുരിതർക്കായി പ്രത്യേക പ്രാർഥനയും


മനാമ:  മാനവികതയുടെയും സമര്‍പ്പണത്തിന്റെയും സന്ദേശങ്ങൾ ഉയർന്ന പ്രാർഥനാമുഖരിതമായ അന്തരീക്ഷത്തിൽ ബഹ്‌റൈനിലും ഇന്ന് പുലർച്ചെ വിവിധ ഇടങ്ങളിൽ ഈദ് ഗാഹ് നടന്നു.വിവിധ ആരാധനാലയങ്ങളിൽ സ്വദേശികൾക്കൊപ്പം നടന്ന ഈദ് ഗാഹുകൾ കൂടാതെ പ്രവാസികൾ ഇന്ത്യൻ സ്‌കൂൾ,പാക്കിസ്‌താൻ ക്ലബ്ബ് ,ജിദ്ദാ ഹഫ്‌സ്‌ തുടങ്ങിയ സ്‌ഥലങ്ങളിലും പ്രത്യേകം ഈദ് ഗാഹുകൾ ഒരുക്കിയിരുന്നു.  
സമസ്ത ബഹ്‌റൈൻ ജിദാഫ് ഏരിയ കമ്മിറ്റിയും കെ എം സി സി ജിദ്‌ഹഫ്‌സ്‌ കമ്മിറ്റിയും സംയുക്തമായി ജിദ്ദഫ്‌സിലെ അൽ ശബാബ് ക്ലബ്ബിൽ പെരുന്നാൾ നമസ്കാരം സംഘടിപ്പിച്ചു, ഇന്ത്യ, ബഗ്ലാദേശ്,  പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും  രണ്ടായിരത്തോളം പേര് നിസ്കാരത്തിനു സൗകര്യമൊരുക്കിയിരുന്നു,   ഖുത്ബയ്ക്കും നമസ്കാരത്തിനും റബീഹ് ഫൈസി അമ്പലക്കടവ് നേത്രത്വം നൽകി,  പ്രളയദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനയും നടത്തി,  ബഹ്‌റൈൻ സമസ്ത ഖജാൻജി അബ്ദുൽ വാഹിദ്,  കരീം ഉസ്താദ്, സഹീർ കാട്ടാമ്പള്ളി, ഷാഫി വേളം,   മജീദ് കാപ്പാട്, ശിഹാബ് ചാപ്പനങ്ങാടി  വായൊത്ത് അബ്ദുൽ റഹ്മാൻ,  നാസർ കാന്തപുരം, മുര്തസ,  ഇബ്രാഹിം,  സത്താർ,  സഹദ്,  താഹിർ, അസ്ഹറുദ്ധീൻ,  സലീം,  ഇമതിയാസ്,  ഷൌക്കത്ത് തുടങ്ങിയവർ നേത്രത്വം നൽകി  
ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ പാകിസ്‌ഥാൻ ക്ലബ്ബിൽ രാവിലെ 5.25 നു ഈദ് ഗാഹ് നടന്നു.സൈഫുല്ലാ ഖാസിം നേതൃത്വം നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed