മഹാരാഷ്ട്രയിൽ രക്ഷാപ്രവർത്തനത്തിനിടെ ബോട്ട്മുങ്ങി 14 പേർ മരിച്ചു
മുംബൈ∙ കനത്ത മഴയെ തുടര്‍ന്നു വെള്ളത്തിലായ പശ്ചിമ മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ രക്ഷാപ്രവർത്തനത്തിനിടെ ബോട്ട് മുങ്ങി 14 മരണം. കോലാപുർ, സാംഗ്ലി ജില്ലകളിൽ പേമാരി കടുത്ത നാശമാണ് വിതച്ചത്. 1.3 ലക്ഷം പേരെ പശ്ചിമഹാരാഷ്ട്രയിൽ നിന്ന് മാറ്റി പാർപ്പിച്ചു. കഴിഞ്ഞ ഏഴുദിവസത്തിനിടെ ആറുപേരാണ് വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും പെട്ട് െകാല്ലപ്പെട്ടത്.
മഹാരാഷ്ട്ര– കർണാടക അതിർത്തി ജില്ലകളിലും കനത്ത മഴ തുടരുന്നു. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി ഭക്ഷണവും വെള്ളവും എത്തിക്കാൻ കൂടുതൽ വിമാനങ്ങൾ പുണെയിൽ നിന്നും പുറപ്പെടുമെന്ന് സൈന്യം അറിയിച്ചു. നാവിക, വ്യോമ സേനകൾ രക്ഷാപ്രവർത്തനത്തിനായി ഇവിടെയുണ്ട്

