മേഘാലയ സ്പീക്കർ ദോങ്കുപർ റോയി അന്തരിച്ചു


ഷില്ലോംഗ്: മേഘാലയ സ്പീക്കറും മുൻ മുഖ്യമന്ത്രിയുമായ ദോങ്കുപർ റോയി (64) അന്തരിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലായിരുന്നു അന്ത്യം. തിങ്കളാഴ്ച മൃതദേഹം സ്വദേശത്തേക്കു കൊണ്ടുപോകും. ഖാസി സമുദായത്തിൽ നിന്നുള്ള നേതാവായ ദോങ്കുപർ റോയ് സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളിൽ പ്രധാനിയാണ്. 1988-ൽ ആദ്യമായി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട റോയി, 2008-09 കാലത്താണ് മേഘാലയ മുഖ്യമന്ത്രി സ്ഥാനം വഹിച്ചത്.  യുനൈറ്റഡ് ഡ്രമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്‍റ് കൂടിയായിരുന്നു റോയി. കഴിഞ്ഞ വർഷം മാർച്ചിലാണ് റോയ് മേഘാലയ നിയമസഭാ സ്പീക്കറായി ചുമതലയേറ്റത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed