സർക്കാരിന് തിരിച്ചടി; ജേക്കബ് തോമസിനെ സർ‍വ്വീസിൽ തിരിച്ചെടുക്കാൻ ഉത്തരവ്


കൊച്ചി: ഡി.ജി.പി ജേക്കബ് തോമസിനെ സർവ്വീസിൽ നിന്ന് മാറ്റി നിർത്തിയ നടപടിയിൽ സർക്കാരിന് തിരിച്ചടി. കാരണം പറയാതെ സർവ്വീസിൽ നിന്ന് മാറ്റിനിർത്തിയത് ചോദ്യം ചെയ്ത് ജേക്കബ് തോമസ് നൽകിയ ഹർജിയിലാണ് നടപടി. അടിയന്തരമായി സർവ്വീസിൽ തിരിച്ചെടുക്കണമെന്നും യോഗ്യതക്ക് തുല്യമായ പദവി നൽകണമെന്നുമാണ് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ഡിവിഷൻ ‍ബെഞ്ച് ഉത്തരവിട്ടത്. 

ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനെ ഇത്രകാലം എങ്ങനെയാണ് സർവ്വീസിൽ നിന്ന് മാറ്റി നിർത്തുന്നത് എന്ന ചോദ്യമാണ് ജേക്കബ് തോമസിന്‍റെ അഭിഭാഷകൻ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ പ്രധാനമായും ഉന്നയിച്ചത്. സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുടെ സർ‍വ്വീസുമായി ബന്ധപ്പെട്ട് പ്രത്യേക ചട്ടങ്ങളുണ്ടെന്നിരിക്കെ തുടർച്ചയായ സസ്പെൻഷൻ നിയമവിരുദ്ധമായ നടപടിയാണെന്നാണ് ട്രൈബ്യൂണലിന്‍റെ കണ്ടെത്തൽ.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed