പരാതി നൽകാനെത്തിയ പെൺകുട്ടിയെ പോലീസ് അപമാനിച്ചയച്ചു


ന്യൂഡൽഹി: ഉത്തർപ്രദേശിലെ കാൺപൂരിൽ പീഡനപരാതി നൽകാൻ പോലീസ് സ്റ്റേഷനിലെത്തിയ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പോലീസുകാർ അപമാനിച്ച് തിരിച്ചയച്ചു. സംഭവത്തിന്‍റെ വീഡിയോ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തതിനു പിന്നാലെ പോലീസുകാരനെ നീക്കി. സംഭവത്തിൽ പോലീസ് കേസെടുക്കുകയും ചെയ്തു. പെൺകുട്ടിയുടെ സഹോദരനാണ് മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിച്ചത്.
പതിനാറുകാരിയായ പെൺകുട്ടിയും ബന്ധുക്കളുമാണ് പീഡന പരാതി നൽകാൻ പോലീസ് സ്റ്റേഷനിലെത്തിയത്. ഹെഡ്കോൺസ്റ്റബിൾ തർ ബാബു പെൺകുട്ടിക്കെതിരെ തട്ടിക്കയറുകയും കേസെടുക്കാൻ വിസമ്മതിക്കുകയും ചെയ്തു. പെൺകുട്ടിയോട് മോശം ഭാഷയിലാണ് ഇയാൾ സംസാരിച്ചത്.എന്നാൽ താൻ നേരിട്ട അനുഭവം പെൺകുട്ടി വിവരിക്കാൻ ശ്രമിച്ചതോടെ പോലീസുകാരൻ അലറിവിളിച്ച് ഭയപ്പെടുത്തി. പെൺകുട്ടിയുടെ മാതാപിതാക്കൾ ഇടപെടാൻ ശ്രമിച്ചപ്പോൾ, കോൺസ്റ്റബിൾ അവരെയും മോശമായി ശാസിച്ചു. ഇതോടെ പരാതി നൽകാതെ പെൺകുട്ടിയും മാതാപിതാക്കളും പോലീസ് സ്റ്റേഷൻ വിട്ടു. എന്നാൽ സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ പോലീസ് കേസെടുത്തു. പിന്നീട് വീഡിയോ പ്രിയങ്ക ഗാന്ധിയും തന്‍റെ ട്വിറ്റർ അക്കൗണ്ടിൽ ട്വീറ്റ് ചെയ്തു. ഇതോടെയാണ് കേസെടുക്കാൻ വിസമ്മതിച്ച പോലീസുകാരനെതിരെ നടപടി ഉണ്ടായത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed