ഇടിമിന്നലേറ്റ് ബിഹാറിലും ജാർഖണ്ഡിലുമായി 51 പേർ മരിച്ചു


പാറ്റ്ന/റാഞ്ചി: ബീഹാറിലും ജാര്‍ഖണ്ഡിലുമായി ഇടിമിന്നലേറ്റ് 51 പേര്‍ മരിച്ചു. പൊള്ളലേറ്റ പത്തോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുയാണ്. ബീഹാറില്‍ 39 പേരും ജാര്‍ഖണ്ഡില്‍ 12 പേരുമാണു മരിച്ചത്. ഔറംഗാബാദ്, ഈസ്റ്റ് ചന്പാരന്‍, ഭഗല്‍പുര്‍ ജില്ലകളിലാണ് ബിഹാറില്‍ മിന്നലേറ്റു മരണമുണ്ടായത്. ജാര്‍ഖണ്ഡില്‍ ജാംതാര, രാംഗഡ്, പകുര്‍ ജില്ലകളിലാണ് മരണം സംഭവിച്ചത്. ചൊവ്വാഴ്ച രാത്രിക്കുശേഷമാണ് ബിഹാറിലും ജാര്‍ഖണ്ഡിലും ശക്തമായ ഇടിമിന്നലുണ്ടായത്.

രണ്ടുസംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ബുധനാഴ്ച ബീഹാറിൽ ശരാശരി 28.9 മില്ലിമീറ്റർ മഴ ലഭിച്ചതായി സാധാരണ ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.ആളുകൾക്ക് കനത്ത ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed