ആള്‍ക്കൂട്ട ആക്രമണത്തിൽ ഹെഡ് കോൺസ്റ്റബിൽ കൊല്ലപ്പെട്ടു


‍ജയ്പൂർ: രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിൽ പോലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം അടിച്ചുകൊന്നു. ഹെഡ് കോൺസ്റ്റബിൽ അബ്ദുല്‍ ഗനി (48) ആണ് കൊല്ലപ്പെട്ടത്. സ്ഥലം കൈയേറ്റവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ എത്തിയ ഇദ്ദേഹത്തെ ആള്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഗനിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമികളെ ഇതുവരെ പിടികൂടിയിട്ടില്ല.
രാജസ്ഥാനില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിക്കുകയാണ്. ഇത്തരം ആക്രമണങ്ങളില്‍ പലതും പശുവിന്‍റെ പേരിലായിരുന്നു. 2017ല്‍ കൊല്ലപ്പെട്ട പെഹ്ലു ഖാനും മക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തത് വിവാദമായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed