മെ​ഡി​ക്ക​ല്‍ കോളേജ് പി​ജി വി​ദ്യാ​ര്‍​ഥി ഹോ​സ്റ്റ​ല്‍ മു​റി​യി​ല്‍ ജീ​വ​നൊ​ടു​ക്കി


നാഗ്‌പൂര്‍: നാഗ്പൂരില്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പിജി വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കി. വെള്ളിയാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗൈനക്കോളജി വിഭാഗം വിദ്യാര്‍ഥിയായ കര്‍ണാടക ഹാവേരി സ്വദേശി മന്യുകുമാര്‍ വൈദ്യയാണ് മരിച്ചത്.

മേയ് രണ്ടിനാണ് മന്യുകുമാര്‍ പിജി വിദ്യാര്‍ത്ഥിയായി കോളജില്‍ ചേര്‍ന്നത്. കടുത്ത മാനസിക സമ്മര്‍ദം മൂലമാണ് ജീവനൊടുക്കിയതെന്നാണ് സൂചന. ജീവിതം അവസാനിപ്പിക്കാന്‍ പോകുകയാണെന്ന് ചില ദിവസങ്ങള്‍ക്കു മുന്‍പ് സഹോദരന്‍ ചന്ദ്രശേഖരനു സന്ദേശം അയച്ചിരുന്നു.
 പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed