എട്ടുകോടി ചിലവിട്ട്‌ പണികഴിപ്പിച്ച ചന്ദ്രബാബു നായിഡുവിൻ്റെ കെട്ടിടം പൊളിക്കാൻ ഉത്തരവ്‌


ഹൈദരാബാദ്: ടി.ഡി.പി. നേതാവ് ചന്ദ്രബാബുനായിഡു എട്ടുകോടിയോളം രൂപ ചിലവഴിച്ച് പണികഴിപ്പിച്ച കെട്ടിടം പൊളിച്ചുനീക്കാൻ ഉത്തരവ്. ചന്ദ്രബാബു വസതിയോട് ചേർന്ന് പണികഴിപ്പിച്ച പ്രജാവേദിക എന്ന കെട്ടിടം ഉടൻപൊളിച്ചുനീക്കണമെന്ന്  മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുടെ നിർദേശം.

മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന പ്രജാവേദിക തനിക്ക് ഇത്തവണയും ഉപയോഗിക്കാൻ അനുവദിച്ചുതരണമെന്ന് നായിഡു മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷനേതാവിന്റെ അനക്സ് ആയി പ്രജാവേദിക അനുവദിക്കണമെന്നും നിലവിൽ പ്രതിപക്ഷനേതാവായ അദ്ദേഹം അഭ്യർഥിച്ചിരുന്നു. എന്നാൽ നായിഡുവിന്റെ അഭ്യർഥനയെല്ലാം തള്ളിക്കൊണ്ടാണ് വൈ.എസ്. ജഗൻ കെട്ടിടം പൊളിച്ചുനീക്കാൻ ഉത്തരവിട്ടത്.

അതേസമയം പ്രജാവേദികക്കെതിരായ നടപടി സ്വാഭാവിക നടപടി മാത്രമാണെന്നായിരുന്നു മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ പ്രതികരണം. ഒരു സാധരണക്കാരൻ അനുമതിയില്ലാതെ കെട്ടിടം നിർമ്മിച്ചാൽ ഉദ്യോഗസ്ഥർ അത് പൊളിച്ചുനീക്കുന്നതാണ് പതിവ്. ഈ സർക്കാർ നിയമങ്ങളെ ബഹുമാനിക്കുന്നവരും അത് പിന്തുടരുന്നവരുമാണ്− ജഗൻമോഹൻ റെഡ്ഡി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed