രാഹുൽ ഗാന്ധിക്ക് പിറന്നാൾ ആശംസ നേർന്ന് പ്രധാമന്ത്രി നരേന്ദ്ര മോദി


ന്യൂഡൽഹി: ഇന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് 49 ാം പിറന്നാൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിവിധ നേതാക്കളും രാഹുലിന് പിറന്നാൾ ആശംസ നേർന്ന് ട്വീറ്റ് ചെയ്തു. ആയുരാരോഗ്യമുണ്ടായിരിക്കട്ടെ എന്നായിരുന്നു മോദിയുടെ ട്വീറ്റ്.

ഇന്ത്യക്കാർക്ക് പ്രചോദനമായ രാഹുലിന്റെ അഞ്ച് നിമിഷങ്ങൾ ചേർത്തുള്ള വീഡിയോയാണ് രാഹുലിന് പിറന്നാൾ ആശംസയ്ക്കൊപ്പം കോൺഗ്രസ് ഔദ്യോഗിക ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

അഭ്യുദയകാംക്ഷികളും പാർട്ടി പ്രവർത്തകരും അനുയായികളും സോഷ്യൽ മീഡിയയിലൂടെ രാഹുലിന് ആശംസകളുമായി രംഗത്തുവന്നതോടെ #IAmRahulGandhi and #HappyBirthdayRahulGandhi ഹാഷ്ടാഗുകൾ ട്രെൻഡിങ് ആയി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed