കോഴിക്കോട് ടിപ്പർ ലോറി ബൈക്കിലിടിച്ച് രണ്ട് മരണം
കോഴിക്കോട്: കോഴിക്കോട് മുക്കത്ത് ടിപ്പർ ലോറി ബൈക്കിലിടിച്ച് രണ്ട് മരണം. ഇന്ന് രാവിലെ കാരശ്ശേരി ഓടത്തെരുവിലാണ് അപകടം ഉണ്ടായത്. സ്‌കൂട്ടർ യാത്രക്കാരായ മലപ്പുറം കാവനൂർ ഇരിവേറ്റി സ്വദേശി വിഷ്ണു പശ്ചിമ ബംഗാൾ സ്വദേശി മക്ബൂൽ എന്നിവരാണ് അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചത്. അപകടത്തിൽ ടിപ്പർ ലോറി ഇവരുടെ ദേഹത്തുകൂടി കയറി ഇറങ്ങിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ഇടിച്ചശേഷം നിർത്താതെ പോയ ടിപ്പർ ലോറി മുക്കം പൂളപൊയിലിൽ വെച്ച് പൊലീസ് പിടികൂടി.

