എച്ച്ഡിഎഫ്‌സി ബാങ്കിന് ഒരു കോടി രൂപ പിഴ


മുംബൈ: കെ.വൈ.സി(ഉപഭോക്താവിനെ അറിയുക)മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്ന് എച്ച്ഡിഎഫ്സി ബാങ്കിന് ഒരു കോടി രൂപ പിഴ ചുമത്തി.

കള്ളപ്പണ ഇടപാട് നിയമങ്ങൾ പാലിക്കാത്തതിനും ഇത്തരം ഇടപാടുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെട്ടതിനും കൂടിയാണ് ഇത്രയും തുക പിഴചുമത്തിയത്. ജൂൺ 18നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

ഫോറിൻ കറൻസി ഇടപാടുമായി ബന്ധപ്പെട്ട് കസ്റ്റംസ് അധികൃതരിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ബാങ്കിനെതിരെ നടപടി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed