ബിഹാറിലെ 2100 കർഷകരുടെ വായ്പ തിരിച്ചടച്ച് ബിഗ്ബി


 

മുംബൈ: കടക്കെണിയിലായ കർഷകരുടെ വായ്പ തിരിച്ചടച്ച് ബോളിവുഡിന്‍റെ  ബിഗ്ബി അമിതാഭ് ബച്ച. ബിഹാറിലെ 2100 കർഷകരുടെ വായ്പയാണ് ഇത്തരത്തിൽ തിരിച്ചടച്ചതെന്ന് ബച്ചൻ തൻ്റെ ബ്ലോഗിൽ അറിയിച്ചു. "താൻ വാക്കു പാലിച്ചെന്നും ബാങ്കിന്‍റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെയാണ് 2100 കർഷകരുടെ വായ്പ ബാധ്യത ഏറ്റെടുത്തു തിരിച്ചടച്ചതെന്നും" അമിതാഭ് ബച്ചൻ അറിയിച്ചു. ഇവരിൽ ചിലരെ നേരിട്ടു വിളിച്ച് വായ്പ തിരിച്ചടച്ചതിന്‍റെ രേഖകൾ അഭിഷേക് ബച്ചൻ, ശ്വേത ബച്ചൻ എന്നിവർ ചേർന്നു കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ ഉത്തർപ്രദേശിലെ ആയിരത്തോളം കർഷകരുടെ വായ്പ വീട്ടാൻ ബിഗ്ബി സഹായം നൽകിയിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed