ആയുധങ്ങളുമായി മത്സ്യബന്ധന ബോട്ട് പിടിയില്‍


മുംബൈ: എകെ 47 തോക്കുകളുമായി മത്സ്യബന്ധന ബോട്ട് പിടിയിൽ. ഇന്ത്യൻ നാവിക സേനയാണ് ബോട്ട് കണ്ടെത്തിയത്. ആയുധങ്ങൾ പിടിച്ചെടുത്ത ശേഷം ബോട്ട് വിട്ടയച്ചു. സൊമാലിയൻ തീരത്തുനിന്ന് 25 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് കണ്ടെത്തിയത്. ബോട്ട് അനധികൃതമായി മത്സ്യബന്ധത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നെന്ന് നേവി.

സൊമാലയൻ മത്സ്യബന്ധനബോട്ടിൽ നിന്ന് ഇന്ത്യൻ നാവിക സേന ആയുധ ശേഖരം പിടികൂടി. കൊച്ചിയിലെ ദക്ഷിണമേഖല നാവിക ആസ്ഥാനത്ത് നിന്ന് ഏദൻ കടലിടുക്കിൽ പെട്രോളിംഗിനായി നിയോഗിച്ച ഐ എൻ എസ് സുനയ്ന കപ്പലിലെ നാവികരാണ് നാല് എ കെ 47, ഒരു ലൈറ്റ് മെഷീൻ ഗൺ അടക്കം പിടിച്ചെടുത്തത്. 

സൊമാലിയ തീരത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ അകലെ സൊകോട്ര ദ്വീപിന് സമീപത്തായിരുന്നു മത്സ്യബന്ധന ബോട്ട് ഉണ്ടായിരുന്നത്. മത്സ്യബന്ധനത്തില്‍ ഏർപ്പെട്ട ബോട്ട് പരിശോധിച്ചപ്പോഴാണ് ആയുധങ്ങൾ കണ്ടെത്തിയത്. മത്സ്യബന്ധന ബോട്ട് പരിശോധനയ്ക്ക് ശേഷം നേവി വിട്ടയച്ചു. ആയുധങ്ങൾ കസ്റ്റഡിയിലെടുത്ത് മുംബൈയിലേക്ക് കൊണ്ടുവന്നു.

ഗൾഫിൽ നിന്നടക്കം വാണിജ്യ ആവശ്യങ്ങൾക്കായി സൊമാലിയന്‍ തീരത്തുകൂടി സഞ്ചരിക്കുന്ന കപ്പലുകൾ കടൽകൊള്ളക്കാരുടെ ആക്രമണത്തിന് ഇരയാകുന്നത് പതിവായതോടെയാണ് ഈ മേഖലയിൽ ഇന്ത്യൻ നാവിക സേന പെട്രോളിംഗിനായി സ്ഥിരം സംഘത്തെ നിയോഗിച്ചത്.

You might also like

  • Straight Forward

Most Viewed