ആഢംബര വിവാഹത്തിന് 100 ചാർട്ടേഡ് വിമാനങ്ങൾ : സംഗീതനിശയ്ക്ക് ബിയോൺസ്
മുംബൈ : മുകേഷ് അംബാനിയുടെ മകൾ ഇഷയുടെ വിവാഹത്തിന് അതിഥികൾക്ക് പറക്കാൻ 100 ചാർട്ടേഡ് വിമാനങ്ങൾ. സംഗീതനിശയ്ക്ക് കൊഴുപ്പേകുന്നത് ലോകപ്രശസ്ത പോപ് ഗായിക ബിയോൺസ്. ചൊവ്വാഴ്ച മുംബൈയിലാണു ആഢംബര വിവാഹം. വ്യവസായിയായ ആനന്ദ് പിരമൽ ആണ് വരൻ. 3 ദിനം നീളുന്ന ആഘോഷം ഈ ആഴ്ച ഒടുവിൽ ഉദയ്പുരിൽ ആരംഭിക്കും. ക്ഷണിതാക്കൾക്ക് ആപ്പിലൂടെ ആഘോഷത്തെ കുറിച്ച് വിവരങ്ങൾ നൽകിക്കൊണ്ടിരിക്കും.
ഉദയ്പുരിലെ വിമാനത്താവളത്തിലാണ് 100 വിമാനങ്ങളും വിശ്രമിക്കുന്നത്. കഴിഞ്ഞ ആഴ്ച വിവാഹിതയായ പ്രിയങ്ക ചോപ്ര ഉൾപ്പെടെയുള്ള ബോളിവുഡ് താരങ്ങൾ പങ്കെടുക്കും. മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റനും ഭാര്യ ഹിലറിയും എത്തുമെന്നു കരുതുന്നു. മുംബൈയിൽ കടലിന് അഭിമുഖമായ 50,000 ചതുരശ്ര അടി വിസ്തീർണമുള്ള ആഡംബര ബംഗ്ലാവിലാകും നവദമ്പതികൾ താമസിക്കുന്നത്.
