മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ : മിഷേലിന് ഉറക്കം രണ്ട് മണിക്കൂർ
ന്യൂഡല്‍ഹി : അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ ഇടനിലക്കാരനെന്ന് ആരോപിക്കപ്പെടുന്ന ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യയിലെത്തിച്ച ദിവസം സിബിഐ ഉറങ്ങാന്‍ അനുവദിച്ചത് വെറും 2 മണിക്കൂര്‍. ചികില്‍സയും അല്‍പം വിശ്രമവും ദീര്‍ഘമായ ചോദ്യംചെയ്യലുമാണ് ആദ്യദിനം മിഷേലിന് ഇന്ത്യയില്‍ കാത്തിരുന്നത്.
സിബിഐ ആസ്ഥാനത്തെ ചോദ്യം ചെയ്യലിനിടെ അമ്പത്തിയേഴുകാരനായ മിഷേലിനു പുലര്‍ച്ചയോടെ അമിത ഉത്കണ്ഠ മൂലം രക്തസമ്മര്‍ദം ഉയര്‍ന്നതോടെ ഡോക്ടററെ വിളിപ്പിച്ചു. ചികില്‍സയ്ക്കു ശേഷവും മിഷേലിനോട് സിബിഐ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിച്ചു. ഇടപാടിലെ ചില രേഖകള്‍ തിരിച്ചറിയുന്നതു സംബന്ധിച്ചും പരിശോധനകളും നടന്നു. തുടര്‍ന്നാണ് പുലര്‍ച്ചെ നാലു മുതല്‍ ആറു വരെ ഉറങ്ങാന്‍ മിഷേലിനെ അനുവദിച്ചത്.
