ജയ്പൂരില്‍ വോട്ടിംഗ് മെഷിനില്‍ 45 വോട്ട് അധികം; പ്രതിഷേധവുമായി കോണ്‍ഗ്രസ്സ്

ഭോപ്പാല്‍: മധ്യപ്രദേശിലെ ജയ്പൂര്‍ മണ്ഡലത്തില്‍ വോട്ടെടുപ്പിന് ശേഷം വോട്ടിംഗ് മെഷിന്‍ പരിശോധിച്ചപ്പോള്‍ കണക്കില്‍പെടാത്ത 45 വോട്ട് അധികം. എല്ലാ മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പ് അവസാനിച്ചിരിക്കെയാണ് ജയ്പൂരില്‍ വോട്ടിംഗ് മെഷിനില്‍ അധിക വോട്ട് കണ്ടെത്തിയത്. ഇതോടെ കടുത്ത പ്രതിഷേധം അറിയിച്ച് കോണ്‍ഗ്രസ്സ് രംഗത്തെത്തി. മണ്ഡലത്തിലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ രേഖകളില്‍ 819 പേരാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷിനില്‍ 864 വോട്ടാണ് കാണപ്പെട്ടത്. കണക്കില്‍ പെടാത്ത 45 വോട്ടാണ് കൂടിയിരിക്കുന്നത്. ഇത് എങ്ങനെ സംഭവിച്ചു എന്നതില്‍ വ്യക്തതയില്ല. ക്രമക്കേട് നടന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.