ജനങ്ങളെ­ കൊ­ല്ലാ­നാ­ണ് പദ്ധതി­യെ­ങ്കിൽ ഉത്തരവു­കൾ നി­ർ­ത്താം : സു­പ്രീംകോ­ടതി


ന്യൂഡൽഹി : ഹിമാചൽ പ്രദേശിലെ കസൗലിയിൽ അനധികൃതമായി നിർമ്മിച്ച സ്വകാര്യ ഹോട്ടൽ കെട്ടിടം പൊളിക്കുന്നതിനിനിടെ അസിസ്റ്റന്റ് ടൗൺ പ്ലാനിംഗ് ഓഫീസറെ വെടിവെച്ചു കൊന്ന സംഭവത്തിൽ കടുത്ത വിമർശനവുമായി സുപ്രീംകോടതി. നിങ്ങൾ‍ ഇത്തരത്തിൽ‍ കൊല്ലുകയാണെങ്കിൽ‍ വിധി പ്രസ്താവിക്കുന്നത് നിർ‍ത്തേണ്ടി വരുമെന്നാണ് കോടതിയുടെ വിമർ‍ശനം. ജസ്റ്റിസ് മദൻ ബി. ലോക്കൂർ‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിമർ‍ശനം. സംഭവത്തിൽ‍ കോടതി സ്വമേധയാ കേസെടുത്തു. ഇത് വളരെ ഗൗരവമായെടുക്കേണ്ട കാര്യമാണെന്നും കോടതി ഉത്തരവിനോടുള്ള ധിക്കാരമാണെന്നുമാണ് ബെഞ്ച് ചൂണ്ടിക്കാട്ടിയത്. 

നിരവധി പേർ കോടതി ഉത്തരവുകൾ ലംഘിക്കുന്നുണ്ട്. പൊലീസ് എന്തുകൊണ്ടാണ് നടപടിയെടുക്കാത്തത്? ഉദ്യോഗസ്ഥയോടൊപ്പം 160 പൊലീസുകാർ ഉണ്ടായിരുന്നു. അക്രമം നടക്കുന്പോൾ പൊലീസുകാർ എന്തു ചെയ്യുകയായിരുന്നെന്നും സുപ്രീം കോടതി ചോദിച്ചു. കേസ് വ്യാഴാഴ്ച പരിഗണിക്കാനായി കോടതി മാറ്റി.

മേൽക്കോടതി വിധി നടപ്പാക്കാനാണ് തങ്ങൾ ശ്രമിച്ചതെന്ന് ഹിമാചൽ പ്രദേശ് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇത് കൊന്നു കൊണ്ടാണോ നടപ്പാക്കേണ്ടതെന്നായിരുന്നു സുപ്രീം കോടതി സർക്കാരിനോട് തിരിച്ചു ചോദിച്ചത്. ഉദ്യോഗസ്ഥയ്ക്ക് ആവശ്യത്തിന് സംരക്ഷണം ഉണ്ടായിരുന്നെന്നാണ് സർക്കാർ അഭിഭാഷകൻ വാദിക്കുന്നത്.

ഹിമാചൽ‍ പ്രദേശിലെ കസൗലിയിൽ‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കോടതി ഉത്തരവിനെ തുടർ‍ന്ന് അനധികൃതമായി പ്രവർ‍ത്തിക്കുന്ന കെട്ടിടം പൊളിച്ച് നീക്കാനെത്തിയ സർ‍ക്കാർ‍ ഉദ്യോഗസ്ഥയ്ക്ക് നേരെ കെട്ടിട ഉടമ വെടിയുതിർ‍ക്കുകയായിരുന്നു. അസിസ്റ്റന്റ് ടൗൺ പ്ലാനർ‍ ശൈൽ‍ ബാലയാണ് നാരായണി ഗസ്റ്റ് ഹൗസ് ഉടമ വിജയ് താക്കൂറിന്റെ വെടിയേറ്റ് മരിച്ചത്. മൂന്ന് ബുള്ളറ്റുകളാണ് ബാലയുടെ ശരീരത്തിൽ‍നിന്നും കണ്ടെത്തിയത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed