ലോ­ക പത്രദി­നത്തിൽ മാ­ധ്യമങ്ങൾ­ക്ക് പ്രധാ­നമന്ത്രി­യു­ടെ­ ആദരം


മനാമ : ജനങ്ങളെ ബോധവൽക്കരിക്കുന്നതിലും വികസന പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിലും മുഖ്യ പങ്ക് വഹിക്കുന്ന മാധ്യമങ്ങളെ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അഭിവാദ്യം ചെയ്തു. സംസ്കാരങ്ങളെ ദൃഢീകരിക്കാനും ചിന്തകളെ ശക്തിപ്പെടുത്താനും ഉത്തരവാദിത്തബോധം വളർത്താനും മാധ്യമങ്ങൾക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യരെ രൂപപ്പെടുത്താൻ സംസ്കാരവും ചിന്തയും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ലോകമാധ്യമ  ദിനാഘോഷത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ‘കീപ്പിംഗ് പവർ ഇൻ ചെക്: മീഡിയ, ജസ്റ്റിസ് ആൻഡ് ദി റൂൾ ഓഫ് ലോ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മാധ്യമ പ്രാതിനിധ്യം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് പറഞ്ഞ അദ്ദേഹം, മാധ്യമങ്ങൾ സമൂഹത്തിൽ നിർണായക പങ്കു വഹിക്കുകയും, ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള വഴിയിൽ ജനങ്ങളെ നയിക്കുകയും ചെയ്യുന്നതായും പറഞ്ഞു. സുസ്ഥിര വികസന പദ്ധതികളിൽ വിജയമുറപ്പാക്കുന്നതിനും ജനങ്ങളെ വികസനത്തിന് പ്രേരിപ്പിക്കുന്നതിനും കൂടുതൽ സ്വാധീനം വഹിക്കാൻ പ്രധാനമന്ത്രി മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ പുരോഗതിക്ക് പത്രങ്ങൾ വഹിക്കുന്ന പ്രാധാന്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ദേശീയ വികസന തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനും യു.എന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ (എസ്.ഡി.ജി) ഉയർത്തിക്കാട്ടുന്നത്തിനും മാധ്യമങ്ങൾക്ക് സാധിക്കുന്നുണ്ടെന്നും പറഞ്ഞു. മാധ്യമങ്ങൾ സമൂഹത്തെ സംരക്ഷിക്കുന്നതിനും നശീകരണ സ്വഭാവമുള്ള ആശയങ്ങൾക്കെതിരെ നിലനിൽക്കണമെന്നും സമൂഹത്തിലെ പുരോഗതി,  സ്വാതന്ത്ര്യം, ബഹുസ്വരത എന്നിവക്ക് സാക്ഷ്യം വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫഷണലിസം, വിശ്വാസ്യത എന്നിവയിലൂടെ ജനശ്രദ്ധ നേടിയ ദേശീയ മാധ്യമരംഗത്തെ പ്രഗത്ഭരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

ദേശീയ മാധ്യമങ്ങൾക്ക് പിന്തുണ നൽകുന്ന രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയ്ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. സ്വതന്ത്രവും തുറന്നതുമായ ഒരു പരിതഃസ്ഥിതിയിൽ പ്രവർത്തിക്കാൻ ദേശീയ മാധ്യമങ്ങൾക്ക് അവസരമൊരുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക പത്രദിനാചരണത്തിന്റെ പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കി. സമൂഹങ്ങളിൽ യാതൊരു പ്രലോഭനവും കൂടാതെ പ്രവർത്തിക്കുന്നതിന് മാധ്യമങ്ങൾക്ക് അവസരം നൽകണമെന്ന സന്ദേശവും മാധ്യമങ്ങളെ അവരുടെ വലിയ ഉത്തരവാദിത്തം ഓർമ്മപ്പെടുത്തുന്നതിനും അവബോധം വർദ്ധിപ്പിക്കുന്നതിനും പത്രദിനാചരണത്തിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പത്രമാധ്യമങ്ങളുടെ മഹത്തായ സന്ദേശത്തിന്റെ മൂല്യങ്ങളും തത്വങ്ങളും ഉയർത്തികാണിക്കുന്നതിനും രാജ്യ പുരോഗതിക്കുള്ള സമഗ്രവും സമർപ്പിതവുമായ പരിശ്രമങ്ങൾക്ക് നന്ദി അറിയിക്കുന്നതിനും ഈ അവസരം വിനിയോഗിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തെ ബോധവൽക്കരിക്കുന്നതിനും അതിന്റെ താൽപ്പര്യങ്ങളെയും പ്രശ്നങ്ങളെയും പ്രതിരോധിക്കുന്നതിനും മാധ്യമപ്രവർത്തകരുടെയും കോളമിസ്റ്റുകളുടെയും നിർണായക പങ്കാളിത്തം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed