വി­മാ­നത്തിലിരുന്നും ഇനി ഫോൺ വി­ളി­ക്കാം


ന്യൂഡൽഹി : വിമാന യാത്രക്കാർക്ക് ആകാശത്തിരുന്നും ഫോൺ ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കാനൊരുങ്ങി  ടെലികോം കമ്മീഷൻ. നിലവിൽ ഇന്ത്യൻ വ്യോമാതിർത്തിക്കുള്ളിൽ മൊബൈൽ ഫോണോ ഇന്‍റർനെറ്റോ ഉപയോഗിക്കാൻ സാധിക്കില്ല എന്നിരിക്കെയാണ് ടെലികോം മന്ത്രാലയത്തിന്‍റെ പുതിയ നീക്കം. ഇന്ത്യൻ വ്യോമപാതയിൽ 4 മാസത്തിനുള്ളിൽ ഈ സൗകര്യം നടപ്പിലാക്കാനാണ് ടെലികോം കമ്മീഷൻ ലക്ഷ്യമിടുന്നത്.  കപ്പൽ യാത്രകളിൽ ഫോൺ വിളിക്കാനും ഇന്‍റർനെറ്റ് ഉപയോഗത്തിനുനുമുള്ള അനുമതി ടെലികോം വകുപ്പ് ഇതിനോടകം നൽകിയിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed