യു​­​വാ​­​ക്ക​ളോട് മു​­​റു​­​ക്കാ​ൻ ക​ട​ തു­ടങ്ങാൻ ബി​­​പ്ല​ബ് ദേബ്


അഗർത്തല : തൊഴിലില്ലായ്മ പരിഹരിക്കാൻ മുറുക്കാൻ കട തുടങ്ങാൻ യുവാക്കളെ ഉപദേശിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്. വിദ്യാസന്പന്നരായ  യുവാക്കൾ സർക്കാർ‌ ജോലിക്കുവേണ്ടി രാഷ്ട്രീയക്കാരുടെ പിന്നാലെ നടക്കാതെ മുറുക്കാൻ കടകൾപോലുള്ള സ്വയം തൊഴിലുകൾ കണ്ടെത്തണം. ജീവിതത്തിലെ  വിലയേറിയ സമയമാണ് സർക്കാർ ജോലിക്കായി രാഷ്ട്രീയക്കാരുടെ പിന്നാലെ നടന്നുകളയുന്നത്. ഈ സമയം മുറുക്കാൻ കടയോ മറ്റോ തുടങ്ങിയിരുന്നെങ്കിൽ  ഇപ്പോൾ അഞ്ച് ലക്ഷം രൂപയെങ്കിലും ബാങ്ക് അക്കൗണ്ടിൽ ഉണ്ടാകുമായിരുന്നെന്നും ബിപ്ലബ് പറഞ്ഞു. 

ത്രിപുര വെറ്റനറി കൗൺസിൽ സംഘടിപ്പിച്ച സെമിനാറിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം. മുറുക്കാൻ കട, പാൽ വിൽപ്പന തുടങ്ങി വിവിധ സ്വയംതൊഴിലുകൾക്ക് പ്രധാനമന്ത്രി മുദ്രാ പദ്ധതിപോലുള്ള സ്കീമുകളിൽനിന്നും വായ്പ ലഭിക്കും. എല്ലാ  വീടുകളിലും ഒരു പശു വീതം ഉണ്ട്. ഒരു ലിറ്റർ പാലിന് 50 രൂപ ലഭിക്കും. തൊഴിലില്ലാത്ത യുവാക്കൾ 10 വർഷം പാൽ കച്ചവടം നടത്തിയിരുന്നെങ്കിൽ  അവരുടെ ബാങ്ക് അക്കൗണ്ടിൽ 10 ലക്ഷം രൂപ ഇപ്പോഴുണ്ടാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed