ട്രംപും ബുഹാരിയും കൂടിക്കാഴ്ച നടത്തും
വാഷിംഗ്ടൺ : നൈജീരിയൻ പ്രസിഡണ്ട് മുഹമ്മദ് ബുഹാരിയുമായി വാഷിംഗ്ടണിൽ വെച്ച് യു.എസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് കൂടിക്കാഴ്ച നടത്തും. സാന്പത്തികം സുരക്ഷ എന്നീ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്യും. ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന ആദ്യത്തെ ആഫ്രിക്കൻ നേതാവാണ് ബുഹാരി. തീവ്രവാദത്തിനെതിരെ ഒരുമിച്ചുള്ള പോരാട്ടത്തിനാണ് ഇരുഭരണകൂടവും മുൻഗണന നൽകുകയെന്നാണ് സൂചന. നൈജീരിയക്ക് ഭീഷണിയായാ ബൊക്കോ ഹറാം തീവ്രവാദികൾക്കെതിരായ പോരാട്ടത്തിന് 496 മില്യൺ ഡോളർ വിലമതിക്കുന്ന വിമാനങ്ങൾ യു.എസിൽ നിന്ന് നൈജീരിയ വാങ്ങിയിരുന്നു.
ആഫ്രിക്കൻ രാജ്യങ്ങളെക്കുറിച്ച് മോശം പരാമർശം നടത്തിയതിന്‍റെ പേരിൽ ട്രംപിന് നേരെ പ്രതിഷേധം ഉയർന്നിരുന്നു. ട്രംപ് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ആഫ്രിക്കൻ യൂണിയനും രംഗത്തെത്തിയിരുന്നു.

