ഇനി­ വരാ­ൻ പോകുന്ന നി­യമസഭാ­ തി­രഞ്ഞെ­ടു­പ്പു­കളിലെല്ലാം കോ­ൺ­ഗ്രസ് ജയി­ക്കു­മെ­ന്ന് രാ­ഹുൽ ഗാ­ന്ധി­


ന്യൂഡൽഹി : കർണാടകത്തിലുൾപ്പെടെ വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിെല്ലല്ലാം കോൺഗ്രസ് ജയിക്കുമെന്നും 2019−ലെ പൊതുതിരഞ്ഞെടുപ്പിൽ ബി.ജെ.പി.യെ മുട്ടുകുത്തിക്കുമെന്നും പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ഡൽഹി രാംലീല മൈതാനത്ത് കോൺഗ്രസ് സംഘടിപ്പിച്ച ജനാക്രോശ് റാലിയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി.ക്കുമെതിരേയുള്ള രാഹുലിന്റെ യുദ്ധ പ്രഖ്യാപനം

വാജ്പേയി ഉൾപ്പെടെ രാജ്യത്തിന്റെ മുൻ പ്രധാനമന്ത്രിമാരെ പരാമർശിച്ച രാഹുൽ, അവരാരും മോദിയെപ്പോലെ വിദേശത്ത് അവഹേളിതരായിട്ടില്ലെന്നും കുറ്റപ്പെടുത്തി. ഡോക്ലാമിൽ ചൈനീസ് സൈന്യം കടന്നുകയറി. ചൈന സന്ദർശനവേളയിൽ മോദി ഇതേക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. ഇത് എന്തൊരു പ്രധാനമന്ത്രിയാണ് −മോദിയെ പരിഹസിച്ചുകൊണ്ട് രാഹുൽ ചോദിച്ചു.

രാഹുൽ അധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷം പാർട്ടി സംഘടിപ്പിച്ച ആദ്യ വന്റാലി അക്ഷരാർഥത്തിൽ പൊതുതിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ കാഹളമായിരുന്നു. രാംലീല മൈതാനിയിൽ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് പ്രവർത്തകർ രാഹുലിന്റെ പ്രസംഗത്തിൽ ഇളകിമറിഞ്ഞു.

ദളിതർക്കുനേരെ നിരന്തരം അക്രമം നടക്കുന്നു. ന്യൂനപക്ഷങ്ങൾ ഭീതിയിലാണ്. എന്നാൽ, പ്രധാനമന്ത്രിക്ക് ഇതേക്കുറിച്ചൊന്നും ഒരക്ഷരം പറയാനില്ല. അദ്ദേഹം മൗനത്തിലാണ്. രാജ്യത്തിനും സത്യത്തിനും വേണ്ടി കോൺഗ്രസ് പ്രവർത്തകർ ജീവത്യാഗം ചെയ്തു. കേരളത്തിലും ബംഗാളിലും പഞ്ചാബിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമെല്ലാം കോൺഗ്രസുകാർ ജീവൻ ബലിനൽകി. കോൺഗ്രസ് പ്രവർത്തകർ സിംഹക്കുട്ടികളാണ് −രാഹുൽ പറഞ്ഞു. മുൻ അധ്യക്ഷ സോണിയാ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു രാഹുലിന്റെ പ്രസംഗം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed