ഇന്ധന വിലവർദ്ധനവിൽ സർക്കാരിന്റെ ഇടപെടൽ
ന്യൂഡൽഹി : കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇന്ധനവില വർധനവിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ. ആഗോള വിപണയിലെ മാറ്റത്തിനനുസരിച്ച് ദൈനംദിന വില നിർണയം താൽക്കാലികമായി റദ്ദാക്കിയതായി സൂചന. ആഗോള വിപണയിൽ എണ്ണവില ഉയർന്നിട്ടും കഴിഞ്ഞ ആറു ദിവസമായി രാജ്യത്ത് ഇന്ധന വില ഉയർത്തിയില്ല.
വിലകൂട്ടരുതെന്ന് സർക്കാർ എണ്ണ കന്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ധന വില കുതിച്ചുയരുന്നത് തിരിച്ചടിയാകുമെന്ന അഭിപ്രായത്തെ തുടർന്നാണ് കേന്ദ്രത്തിന്റെ നിർദേശം. ഏപ്രിൽ 24−നാണ് അവസാനമായി ഇന്ധന വിലയിൽ വർധനയുണ്ടായത്.
അതിന് മുന്പുള്ള എല്ലാ ദിവസങ്ങളിലും വിലയിൽ ചെറുതും വലുതമായ വിലവ്യത്യാസം ഉണ്ടായിരുന്നു. 24−ന് ശേഷം ആറ് ദിവസമായി പെട്രോളിനും ഡീസലിനും വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. അതേസമയം ആഗോള വിപണയിൽ ഈ ദിവസങ്ങളിൽ എണ്ണ വില ഉയരുകയും ചെയ്തിട്ടുണ്ട്. ഇതിനനുസൃമായിട്ടാണ് നേരത്തെ വിലവർദ്ധിപ്പിക്കുന്നതെന്നായിരുന്നു എണ്ണ കന്പനികളുടേയും സർക്കാരിന്റേയും വിശദീകരണം. മെയ് 12−നാണ് കർണാടകയിൽ തിരഞ്ഞെടുപ്പ്.

