കൊ­­­ച്ചി­­­യി­­­ലെ­­­ റോ­­­ റോ സർ­­വ്വീ­­­സിന് ലൈ­­­സൻ­­സി­­­ല്ലെ­­­ന്ന് ആക്ഷേ­­­പം


കൊച്ചി : ഫോർട്ടുകൊച്ചി വൈപ്പിൻ റൂട്ടിലെ റോൾ ഓൺ റോൾ ഒഫ് അഥവാ റോ റോ സർവ്വീസിന് ലൈസൻസ് ഇല്ലെന്ന് ആരോപണം. കൊച്ചി നഗരസഭാ പ്രതിപക്ഷ നേതാവ് കെ.ജെ.ആന്റണിയാണ് ഇത് സംബന്ധിച്ച ആരോപണം ഉന്നയിച്ചത്. 

കഴിഞ്ഞ ദിവസം മുഖ്യ മന്ത്രി പിണറായി വിജയനാണ് റോ റോ സർവ്വീസഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രി റോ റോ ജങ്കാറിൽ യാത്ര ചെയ്യുകയും ചെയ്തിരുന്നു. ഇത് കടുത്ത സുരക്ഷാ വീഴ്ചയാണെന്നും ആന്റണി വ്യക്തമാക്കി. 

റോസർവ്വീസിന്റെ ലൈസൻസ് കാലാവധി നാല് മാസം മുന്പ് അവസാനിച്ചതാണ്. അതിന് ശേഷം ലൈസൻസ് പുതുക്കിയിട്ടില്ല. ആരോപണം ഉയർന്നതിനെ തുടർന്ന് റോ സർവീസ് നിറുത്തിവച്ചിരിക്കുകയാണ്. ഇനി അടുത്ത മാസം 10ന് മാത്രമേ സർവ്വീസ് പുനരാരംഭിക്കുകയുള്ളൂ. 

16 കോടി രൂപ ചെലവിൽ കൊച്ചി കോർപ്പറേഷനാണ് റോ റോ പദ്ധതി നടപ്പാക്കിയത്. രാജ്യത്ത് ആദ്യമായാണ് ഒരു തദ്ദേശ ഭരണ സ്ഥാപനം റോ റോ സർവ്വീസ് തുടങ്ങിയത്. 

എട്ട് കോടി രൂപ ചെലവിൽ കൊച്ചി കപ്പൽശാലയിലാണ് റോ റോ യാനങ്ങൾ നിർമ്മിച്ചത്. ഇരുവശത്ത് കൂടിയും വാഹനങ്ങൾ കയറ്റാനും ഇറക്കാനും കഴിയുന്ന ആധുനിക ജങ്കാറാണ് റോ റോ. നിലവിലെ ജങ്കാറിൽ ഒരു വശത്ത് കൂടി മാത്രമാണ് വാഹനങ്ങൾ കയറ്റാനാകുക. എന്നാൽ, വാഹനങ്ങളെ അക്കരെ കടത്താൻ റോ റോ ഒരു പാലം പോലെ പ്രവർത്തിക്കും. റോ റോയിൽ നാല് ലോറി, 12 കാറുകൾ, 50 യാത്രക്കാർ എന്നിവരെ ഒരേസമയം വഹിക്കാനാകും. വെറും മൂന്നര മിനുട്ട് കൊണ്ട് ഫോർട്ട് കൊച്ചിയിൽ നിന്ന് വൈപ്പിനിലെത്താനാവും. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed