തലയ്ക്ക് പരി­ക്കേ­റ്റ യു­വാ­വി­ന്റെ­ കാ­ലിൽ ശസ്ത്രക്രി­യ നടത്തി­


ന്യൂഡൽഹി: തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ കാലിൽ ശസ്ത്രക്രിയ നടത്തി ഡോക്ടർമാരുടെ അനാസ്ഥ. ഡൽഹി സർക്കാരിന് കീഴിലുള്ള സുശ്രുത ട്രോമ കേന്ദ്രത്തിലാണ് ഡോക്ടർമാരുടെ അനാസ്ഥ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാഹനാപകടത്തിൽ മുഖത്തിനും തലയ്ക്കും നിസാര പരിക്കുകളോടെ ആശുപത്രിയിൽ എത്തിയതായിരുന്നു വിജേന്ദ്ര ത്യാഗി എന്ന യുവാവ്. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മറ്റൊരു രോഗിയായ വിരേന്ദ്രയുമായി വിജേന്ദ്ര ത്യാഗിയെ മാറിപ്പോകുകയായിരുന്നു. വിരേന്ദ്ര ആശുപത്രിയിൽ എത്തിയത് കാലിന് പരിക്കുകളുമായാണ്.

ത്യാഗിയുടെ കാലിൽ ഡോക്ടർ പിൻ ഘടിപ്പിക്കുകയായിരുന്നു. അനസ്തേഷ്യ നൽകിയാണ് ശസ്ത്രക്രിയ നടത്തിയത് എന്നതിനാൽ ത്യാഗി ഇത് അറിഞ്ഞില്ല. ഏപ്രിൽ 19നാണ് ശസ്ത്രക്രിയ നടന്നത്. എന്നാൽ അനാസ്ഥ ശ്രദ്ധയിൽ പെടുത്തിയതോെട പിൻ എടുക്കാനുള്ള ശസ്ത്രക്രിയയ്ക്ക് മണിക്കൂറുകൾ എടുത്തുെവന്ന് ത്യാഗിയുെട മകൻ അങ്കിത് ത്യാഗി പറഞ്ഞു.

അേതസമയം, സംഭവത്തിൽ അേന്വഷണം ആരംഭിച്ചതായും ഡോക്ടർക്കെതിരെ നടപടിയെടുക്കുമെന്നും മെഡിക്കൽ സൂപ്രണ്ട് ഡോ. ബാഹൽ പറഞ്ഞു. ഇതിന് വേണ്ടി ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദഹം കൂട്ടിച്ചേർത്തു.

You might also like

Most Viewed